05 Aug ലളിതമായ ഭാഷയില്‍ നോവുകളും പ്രതിഷേധങ്ങളുമായി ‘മാലാഖയുടെ അകക്കണ്ണ്’
ലളിതമായ ഭാഷയില്‍ സാരാംശങ്ങള്‍ അടങ്ങുന്ന ഒരു കൂട്ടം കവിതകളാണ് ഫാത്തിമാ സജയുടേത്. കെട്ട കാലത്തോട് കലഹിക്കുന്നതും നിത്യജീവിതത്തില്‍ തനിക്ക് ചുറ്റും നടക്കുന്ന നീതിമുക്തമായ കാഴ്ചകള്‍ കാണുമ്പോള്‍ തന്റെ നിഷ്‌കളങ്കമായ ഹൃദയത്തിനുണ്ടാകുന്ന നോവുകളും പ്രതിഷേധങ്ങളുമാണ് കവിതകളായി രൂപപ്പെട്ടിട്ടുള്ളത്. 'മാലാഖയുടെ അകക്കണ്ണ്'എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ചുറ്റുപാടില്‍ അരങ്ങേറുന്ന ഇലയനക്കങ്ങളേയും അകക്കണ്ണ് തുറന്നു കാണുന്നതില്‍ കവയത്രി വിജയിച്ചിട്ടുണ്ട്. ജീവിത പ്രയാണത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം...