Original price was: ₹270.00.₹260.00Current price is: ₹260.00.
ഊര്‍മിളയെ മറക്കാന്‍ മത്സരിച്ചവരായിരുന്നു ഏറെയും. ഓര്‍ത്തെടുക്കാന്‍ ആദ്യകവി വാല്മീകി പോലും ശ്രമിച്ചില്ലെന്നുവേണം കരുതാന്‍. എന്നാല്‍ സഹനത്തിന്റെ പ്രതീകമായ ഊര്‍മിളയോട് കരുണ ചെയ്യാതിരിക്കാന്‍ ശ്രീരാമചന്ദ്രന് കഴിയുമായിരുന്നില്ല. ആ സ്‌നേഹവായ്പ് വരമായി പരിണമിച്ചപ്പോള്‍ ഊര്‍മിള വീണ്ടും അയോദ്ധ്യയിലേക്കെത്തുകയാണ്. മോക്ഷം കൊതിച്ചല്ല. ഊര്‍മിളയെത്തുന്നത്, പകരം സന്തോഷം ആഗ്രഹിച്ചാണ്. അയോദ്ധ്യയില്‍ പുനര്‍ജനിക്കുന്ന ഊര്‍മിളയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് പി.എസ്. ദീപാറാണി എന്ന എഴുത്തുകാരി നടക്കുകയാണ് രാമായണകഥയുടെ ഉള്ളറകളിലേക്ക്, വറ്റാത്ത സൗന്ദര്യത്തിലേക്ക്, അസ്തമിക്കാത്ത സത്യങ്ങളിലേക്ക്. യാത്രക്കൊടുവില്‍ ഊര്‍മിളയും എഴുത്തുകാരിയും ഒരേ സ്വരത്തില്‍ പറയുന്നു. ‘ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഊര്‍മിളമാരുണ്ട്, സഹനം ജീവിതവ്രതമാക്കിയ ഒരുകൂട്ടം ഊര്‍മിളമാര്‍, അവരിലൂടെയാണ് ഈ ലോകം നിലനില്‍ക്കുന്നത്.’
പരായണം /നോവല്‍
ദീപാറാണി പി.എസ്

Reviews
There are no reviews yet.