ഒരൊറ്റ സ്പര്‍ശത്തില്‍ ലോകത്തെ കീഴ്‌മേല്‍ മറിക്കാനാകുന്ന പുതിയ കാലത്ത്, കഥപറച്ചില്‍ എങ്ങനെയാകും എന്നതിന്റെ ഉത്തരമാണ് നിതിന്‍ ബാലിന്റെ കഥകള്‍. ടച്ച് സ്‌ക്രീന്‍ പോലെ എളുപ്പം വഴങ്ങാത്ത, മനസ്സിന്റെ വിരുതിലേക്ക് ആഴ്ന്നിറങ്ങാന്‍ ചെറിയ വിരുതൊന്നും പോരാ എന്ന തിരിച്ചറിവാണ് ഈ കഥകളെ ഭരിക്കുന്നത്. മനുഷ്യപ്പറ്റില്ലാത്ത കാലത്തെ ബുദ്ധിയും വികാരവും കൊണ്ട് അളന്നു തിട്ടപ്പെടുത്തുന്നവയാണ് ഈ കഥകളത്രയും. അനുഭവങ്ങളുടെ വൈവിധ്യവും പുതിയ ചിന്തയുടെ ഭാഷയും ചേര്‍ന്ന് ഒരുക്കുന്ന കളത്തില്‍ കഥയുടെ മാന്ത്രിക ദണ്ഡ് ആഞ്ഞുവീശി നിതിന്‍ സൃഷ്ടിച്ചെടുത്ത 15 കഥകള്‍. ആ കഥകള്‍ പുതുമയുടെ ‘മിഠായി’ മധുരം വായനക്കാര്‍ക്ക് സമ്മാനിക്കുമെന്നത് തീര്‍ച്ച.
കെ.രേഖ
USD




Reviews
There are no reviews yet.