ആസ്വദിച്ചു വായിച്ച പുസ്തകം… ഊര്‍മ്മിളായനം: മേഘ മാത്യു

— ആസ്വദിച്ചു വായിച്ച പുസ്തകം… ഊര്‍മ്മിളായനം: മേഘ മാത്യു

യാത്രകളില്‍ എഴുതാറുണ്ട് എങ്കിലും പുസ്തകങ്ങളെ കൂടെ കൂട്ടാറില്ല . പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ ഏകാഗ്രത നഷ്ടപ്പെട്ടു പോകുന്നതിനാല്‍ മാത്രം.

എന്റെ ജന്മഗൃഹത്തില്‍ ഒരു പുസ്തകം എനിക്കായി കാത്തു നിന്നത് ഏറെ സന്തോഷം നല്‍കി.

‘ഊര്‍മിളായാനം ‘പേര് പോലെ മനോഹരമായ കഥാസമാഹാരം. തന്റെ ജീവിതം കണ്ണുനീരിനായി മാത്രമുള്ളതാണെന്ന് അറിഞ്ഞിട്ടും കരയാന്‍ അനുവാദമില്ലാതെ ജീവിച്ച ഊര്‍മിള ദേവി. സാഹോദര്യത്തിന്റെ മഹത്വം ജീവിതത്തിലുടനീളം പാലിക്കപ്പെട്ട സഹോദരങ്ങള്‍. തങ്ങളുടെ സന്തോഷങ്ങള്‍ അറിഞ്ഞുകൊണ്ട് വിട്ടുകൊടുക്കുന്നതില്‍ നിന്ന് ലഭിക്കുന്ന സുഖം അനുഭവിച്ചവര്‍. ഊര്‍മ്മിള നല്ലൊരു സഹോദരിയും നല്ലൊരു മരുമകളും അതിലുപരി പരാതികളുടെ കെട്ടുകള്‍ പൊട്ടിച്ചു വിടാത്ത നല്ലൊരു ഭാര്യയും ആയിരുന്നു. വേര്‍പാടിന്റെ വേദനയില്‍ നീറി പുകയുമ്പോഴും തന്റെ പ്രിയന്‍ തന്നെ ഓര്‍ക്കരുത് എന്ന് നിദ്രദേവിയോടെ അപേക്ഷിച്ചവള്‍.ഊര്‍മ്മിളയുടെ ത്യാഗത്തിന്റെയും കരുതലിന്റെയും മുന്നില്‍ ഒരു സ്ത്രീയും ഇനിയും എത്തിയിട്ടില്ല എന്ന് തന്നെ പറയാം. നന്നായി ആസ്വദിച്ചു വായിച്ചു ഞാന്‍.

ശാന്തിമുഹൂര്‍ത്തം കാത്തിരുന്ന പുരുഷുവിന്റെ കഥ മനോഹരം തന്നെ.

ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ കഴിയാതെ പോയ വിനുക്കുട്ടന്റെ കഥ ചൂണ്ടിക്കാട്ടുന്നത് മനസ്സിലുള്ളത് എന്തുതന്നെയായാലും തുറന്നുപറയണം എന്നുതന്നെയാണ്.

അറബി നാട്ടിലെ ക്രൂരത നിറഞ്ഞ നൊമ്പരങ്ങളുടെ കഥ വല്ലാത്തൊരു ഫീല്‍ തന്നെയായിരുന്നു.

നാടും വീടും നഷ്ടപ്പെട്ടു പോയ അമ്മയുടെ ആഗ്രഹങ്ങളുടെ കഥ പറയുന്ന നെല്‍പ്പാടം പുതുമഴയും മനസ്സില്‍ നൊമ്പരം ഉണര്‍ത്തുക മാത്രമല്ല കാലത്തിനനുസരിച്ച് മാറിയ തലമുറകള്‍ ഒരിക്കല്‍ എങ്കിലും ആ പഴയ സ്നേഹം തേടി ചെല്ലുക തന്നെ ചെയ്യും എന്ന സത്യം നമ്മെ ഓര്‍മിപ്പിക്കുന്നു.

ഇന്നും നമുക്കിടയില്‍ നാം തിരിച്ചറിയാതെ ജീവിക്കുന്ന മുഖംമൂടികളുടെ കഥ സത്യസന്തമായി പറഞ്ഞു..

മച്ചിയുടെ കഥയിലെ യമുനമാര്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍.

അശുദ്ധനായി ജനിച്ച കോരയുടെ സ്വര്‍ഗത്തിലേക്ക് അയിത്തം മറന്നു
പെയ്തിറങ്ങിയ സാഹോദര്യത്തിന്റെ മഴ

മിത്രമേ…..
എന്ന് നമുക്കിടയില്‍ പെയ്യുന്നുവോ അന്ന് മാത്രമേ ദൈവത്തിന്റെ സ്വന്തം നാടിന്റെ അവകാശി ആണെന്ന് നമുക്കും പറയാന്‍ സാധിക്കൂ.

‘അണ്ണന്റെ കലവറ’ എന്ന് ഫേസ്ബുക്ക് ഇന്ന് മുഖപുസ്തകത്തിലെ തിളങ്ങുന്ന ഓരോരുത്തരും തന്നെ.

കറുപ്പിനെ സ്നേഹിച്ച പെണ്‍കുട്ടിയുടെ ജീവിതത്തില്‍ പല നിറങ്ങള്‍ കടന്നു വന്നിട്ടും ജീവിതത്തിന്റെ അവസാനം അവള്‍ക്ക് കൂട്ടായി തീര്‍ന്നത് അമാവാസിയിലെ കറുപ്പ് തന്നെയായിരുന്നു .

മൊത്തത്തില്‍ എഴുത്തുകാരി മനോഹരമായി എഴുതിയ കഥാസമാഹാരം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .

മിത്രമേ നിനക്കോ? വായിച്ചു നോക്കണം ഒരിക്കലെങ്കിലും.

മിത്രമേ….. അഭിമാനത്തോടെ പറയട്ടെ ഈ എഴുത്തുകാരി എന്റെ സരസ്വതി വിദ്യാലയത്തിന്റെ അവകാശിയാണ്

ബാല്യം മുതല്‍ എന്നിലെ മൗനത്തിന്റെ അഗ്നിയെ അതേപടി അറിഞ്ഞിട്ടും ഇന്നും ഒന്നും ചെയ്യാന്‍ കഴിയാതെ മൗനമായി നില്‍ക്കുന്ന വെട്ടിക്കവല ഭഗവാന്റെ മുന്നില്‍ കൈ വണങ്ങുന്നവളും ആ മഹാദേവന്റെ അനുഗ്രഹം നേടിയവളും ആകുന്നു. കഴിയുമെങ്കില്‍ നീയും ഒന്ന് ഓടി വരണം ആ ദേവന്റെ മുന്നില്‍ നിന്നിലെ അഗ്നിയെ പകരുവാന്‍ തീര്‍ച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും.

കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ്
വില 150

 

Tags:
, ,
Mizhy Media
admin@kaippada.in
No Comments

Post A Comment